Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District Leadership

Palakkad

ജി​ല്ലാ നേ​തൃ​യോ​ഗം

പാ​ല​ക്കാ​ട്: കേ​ന്ദ്ര​സ​ർ​ക്കാ​ർ 2005ൽ ​ആ​രം​ഭി​ച്ച മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി നി​ർ​ത്ത​ലാ​ക്കി ജൂ​ലൈ 1 മു​ത​ൽ ‘വി ​ബി​ജി റാം​ജി’​ എ​ന്ന​പേ​രി​ൽ പു​തി​യ പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്നതോ​ടു​കൂ​ടി പ​ദ്ധ​തി​യു​ടെ മ​ര​ണമ​ണി​ മു​ഴ​ങ്ങി​ക്ക​ഴി​ഞ്ഞു​വെ​ന്നും ജീ​വ​ന​ക്കാ​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും കാ​ര്യം അ​ധോ​ഗ​തി​യാ​കുമെ​ന്നും മ​ഹാ​ത്മാ​ഗാ​ന്ധി എം​പ്ലോ​യ്മെ​ന്‍റ് ഗാ​ര​ന്‍റി സ്കീം ​സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി) ജി​ല്ലാ നേ​തൃ​യോ​ഗം ആ​രോ​പി​ച്ചു.

ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​കെ. അ​ന​ന്ത​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹാ​ത്മാ​ഗാ​ന്ധി എം​പ്ലോ​യ്മെ​ന്‍റ് ഗാ​ര​ന്‍റി സ്കീം ​സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​സി. പ്രീ​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ർ. നാ​രാ​യ​ണ​ൻ, കെ. ​രാം​കു​മാ​ർ, മെ​ഗ്സ സം​സ്ഥാ​ന നി​ർ​വ​ഹ​ണ​സ​മി​തി അം​ഗം നാ​സ​ർ ത​ച്ച​നാ​ട്ടു​ക​ര, ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് വി.​എ. മു​ഹ​മ്മ​ദ് ഷ​മീ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി. ​സ​ജി​ത്, എ. ​സ​ത്താ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​രാ​ജേ​ഷ് ബാ​ബു, കെ. ​സ്വ​പ്ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up